ചാവേർ ഡ്രോണുമായി ഇറാൻ
Wednesday, October 26, 2016 11:59 AM IST
ടെഹ്റാൻ: കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള ചാവേർ ഡ്രോൺ വികസിപ്പിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് സേന അവകാശപ്പെട്ടു. ചാവേർ ആക്രമണത്തിനാവശ്യമായ സ്ഫോടകവസ്തുക്കൾ ഇതിൽ നിറയ്ക്കും. പൈലറ്റില്ലാത്ത ഈ വിമാനം ലക്ഷ്യത്തിൽ തട്ടിയാലുടൻ പൊട്ടിത്തെറിക്കും.

കടലിലെ ജലനിരപ്പിനു അരമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 250കിലോമീറ്റർ വേഗത്തിൽ ഡ്രോണിനു പറക്കാനാവും. ആവശ്യമെങ്കിൽ 900മീറ്റർവരെ ഉയരത്തിലും പറക്കാം.


നിലത്തു പാർക്കു ചെയ്തിരിക്കുന്ന ഡ്രോണിന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയെങ്കിലും പറക്കുന്നതിന്റെ ഫോട്ടോ നൽകിയിട്ടില്ല.

രാത്രിയിലും പകലും ഉപയോഗിക്കാവുന്ന അത്യാധുനിക മിലിട്ടറി കാമറ ഡ്രോണിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് തസ്നിം വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.