ഒഡീഷയിൽ മാവോയിസ്റ്റുകൾ രണ്ടു പേരെ കഴുത്തറത്തു കൊന്നു
Wednesday, October 26, 2016 12:23 PM IST
ഭവാനിപട്ന: ഒഡീഷയിലെ കാലഹന്ദി ജില്ലയിൽ വില്ലേജ് ഗാർഡ് ഉൾപ്പെടെ രണ്ടു പേരെ മാവോയിസ്റ്റുകൾ കഴുത്തറത്ത് കൊന്നു. മാവോയിസ്റ്റുകളെ ഒറ്റിക്കൊടുത്തുവെന്ന പേരിലാണ് കാട്ലാംഗ് വില്ലേജ് ഗാർഡ് ചെമു ഹരിജനെ കൊലപ്പെടുത്തിയത്. ചെമുവിന്റെ ബൈക്കും കത്തിച്ചു. സൽപാംഗ് ഗ്രാമത്തിൽ ലാലു നായിക് എന്നയാളെ മാവോയിസ്റ്റുകൾ കഴുത്തറത്ത് കൊന്നശേഷം വനത്തിൽ ഉപേക്ഷിച്ചു. കൊല്ലപ്പെട്ടവർ ഉൾപ്പെടെ എട്ടു പേരെ മൂന്നു ഗ്രാമങ്ങളിൽനിന്നായി മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇതിൽ ആറു പേരെ പിന്നീട് വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.