നെടുമ്പാശേരിയിൽ ആയുധങ്ങളുമായി ബാഗ് കണ്ടെത്തി
നെടുമ്പാശേരിയിൽ ആയുധങ്ങളുമായി ബാഗ് കണ്ടെത്തി
Saturday, December 3, 2016 2:25 PM IST
നെടുമ്പാശേരി: തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ ബാഗ് കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ അന്താരാഷ്ട്ര ടെർമിനലിനടുത്തുള്ള ടാക്സി പാർക്കിംഗ് ഏരിയയിലെ വൃക്ഷങ്ങൾക്കിടയിൽനിന്നു സംസ്‌ഥാന ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്‌ഥരാണു ബാഗ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഉടമസ്‌ഥൻ ഇല്ലെന്നു മനസിലായതോടെ ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡിനൊപ്പം ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തി. ബാഗിൽ എയർഗൺ, രണ്ടു കത്തികൾ, ഗുളികകൾ എന്നിവയാണുണ്ടായിരുന്നത്.


ഗുളികകൾ മാനസികരോഗികളെ മയക്കുന്നതിന് ഉപയോഗിക്കുന്ന 5 എംജിയുടെ 55 ബീ കാം ആണെന്നു പരിശോധനയക്കുശേഷം മെഡിക്കൽ വിഭാഗം അധികൃതർ പറഞ്ഞു. ഇവ മയക്കുമരുന്നായും ഉപയോഗിക്കാറുണ്ടത്രെ. ആയുധങ്ങളുമായി ഉടമസ്‌ഥനില്ലാത്ത ബാഗ് കണ്ടെത്തിയെന്ന വാർത്ത വിമാനത്താവളത്തിലെത്തിയവരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.