ആലപ്പുഴ: യു.പ്രതിഭയുടെ മകന് ഉള്‍പ്പെട്ട കഞ്ചാവ് കേസില്‍ എംഎല്‍എ പറഞ്ഞ കാര്യങ്ങള്‍ ഒരു അമ്മയുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്.നാസര്‍.
എംഎല്‍എ മാത്രമല്ല, പ്രതിഭ ഒരു അമ്മ കൂടിയാണ്. പ്രതിഭയുടെ വിശ്വാസം മകന് തെറ്റ് ചെയ്തിട്ടില്ലെന്നാണ്. അമ്മ എന്ന നിലയിലുള്ള പ്രതികരണമാണ് പ്രതിഭ നടത്തിയത്.
പ്രതിഭയുടെ മകനെതിരേ അന്വേഷണം നടത്തിയ ശേഷമാണ് എക്സൈസ് കേസെടുത്തത്. എക്സൈസിന് ബോധപൂര്‍വം ആരെയും കേസില്‍ കുടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.