കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസും സര്‍ക്കാരും പ്രതി പി.പി.ദിവ്യയ്ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന് കളക്ടര്‍ പോലീസിന് കൊടുത്ത മൊഴി കള്ളമാണ്. മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് കളക്ടര്‍ ഇങ്ങനെ മൊഴി നല്‍കിയതെന്ന് സതീശന് ആരോപിച്ചു.
പ്രതിയെ രക്ഷിക്കാനാണ് കളക്ടറെക്കൊണ്ട് ഇത്തരത്തില്‍ മൊഴി കൊടുപ്പിച്ചത്. ദിവ്യയെ അറസ്റ്റ് ചെയ്തുകൊണ്ട് നടത്തിയത് എന്തെല്ലാം നാടകമാണ്.
എന്ത് നീതിയാണ് ഇന്നാട്ടില് നടപ്പാക്കുന്നതെന്ന് സതീശന് ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും സതീശന് വിമര്‍ശിച്ചു.