തൃശൂര്‍: കൊടകര കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബിജെപി ഓഫീസിലേക്കെത്തിയത് കോടികളാണ്. സംഭവത്തില്‍ ഇഡി അന്വേഷണം വേണമെന്ന് ഗോവിന്ദന് ആവശ്യപ്പെട്ടു.
കേരളത്തിലുടനീളം കള്ളപ്പണ വിതരണം നടന്നിട്ടുണ്ട്. എല്ലാം നടന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്.
കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപി നേതൃത്വത്തിന്റെ രീതി. ഇഡി പ്രതിപക്ഷവുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമേ അന്വേഷിക്കൂ.ബിജെപിയുടെ നിലപാട് തന്നെയാണ് ഇഡിക്കുമെന്ന് ഗോവിന്ദന് വിമര്‍ശിച്ചു.