ഡ​ൽ​ഹി​യെ ഇ​നി അ​തി​ഷി ന​യി​ക്കും; മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്തു
Saturday, September 21, 2024 4:43 PM IST
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യാ​യി അ​തി​ഷി മ​ർ​ലേ​ന സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ വി.​കെ.​സ​ക്സേ​ന സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു പു​തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ. ഗോ​പാ​ല്‍ റാ​യ്, കൈ​ലാ​ഷ് ഗെ​ലോ​ട്ട്, സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, ഇ​മ്രാ​ന്‍ ഹു​സൈ​ന്‍ എ​ന്നി​വ​രും സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്തു. മു​കേ​ഷ് അ​ഹ്‌​ലാ​വ​ത് മാ​ത്ര​മാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ പു​തു​മു​ഖം.

ഡ​ൽ​ഹി​യി​ൽ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​ത​യാ​ണ് ആ​തി​ഷി. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ രാ​ജി​വെ​ച്ച​തി​നെ തു​ട‍​ർ​ന്നാ​ണ് ആ​തി​ഷി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക