മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ൻ​സ് അ​ന്ത​രി​ച്ചു
Saturday, September 21, 2024 12:46 PM IST
കൊ​ച്ചി: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ൻ​സ് (95) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സി​പി​എം കേ​ന്ദ്ര​ ക​മ്മി​റ്റി, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം, എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി, ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍, സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

1980 മു​ത​ല്‍ 1984 വ​രെ ഇ​ടു​ക്കി​യി​ല്‍ നി​ന്നു​ള്ള ലോ​ക്‌​സ​ഭാം​ഗ​മാ​യി​രു​ന്നു. 2015 മു​ത​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സ​മി​തി​യി​ല്‍ ക്ഷ​ണി​താ​വാ​യി തു​ട​രു​ക​യാ​യി​രു​ന്നു ലോ​റ​ന്‍​സ്.

എ​റ​ണാ​കു​ളം മു​ള​വു​കാ​ട് മാ​ട​മാ​ക്ക​ല്‍ അ​വി​ര മാ​ത്യു​വി​ന്‍റെ​യും മ​റി​യം മാ​ത്യു​വി​ന്‍റെ​യും മ​ക​നാ​യി 1929 ജൂ​ണ്‍ 15-നാ​ണ് ജ​ന​നം. എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട്‌​സ് സ്‌​കൂ​ള്‍, മു​ന​വു​റ​ല്‍ ഇ​സ്‌​ലാം സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. 1946-ലാ​ണ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​മാ​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക