ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സുഹൈലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദീനയിൽ നിന്നും ദമ്മാമിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.