ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു
Saturday, September 21, 2024 1:31 AM IST
ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സം​ഭ​വം. ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ക്വി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ബ്രാ​ഹിം 1980ക​ളി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ബ്രാ​ഹിം നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ബ്രാ​ഹിമിനു പ​ങ്കു​ള്ള​താ​യും ഇ​സ്രാ​യേ​ൽ ആ​രോ​പി​ക്കു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക