ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് സ്ഥ​ലം​മാ​റ്റം: ക്ഷ​മാ​പ​ണ​വു​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ
Tuesday, May 21, 2024 8:25 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം മാ​റ്റ​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​തി​ൽ നി​രു​പാ​ധി​ക ക്ഷ​മാ​പ​ണ​വു​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ.

ഇ​ത് സം​ബ​ന്ധി​ച്ച് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്നു ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ ക​ഴി​ഞ്ഞ ദി​വ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ അ​ധ്യാ​പ​ക സ്ഥ​ലം മാ​റ്റം സം​ബ​ന്ധി​ച്ച് ട്രൈ​ബ്യൂ​ണ​ലി​നു മു​ന്നി​ൽ വ​ന്ന കോ​ട​തി​യ​ല​ക്ഷ്യ കേ​സ് വെ​ള്ളി​യാ​ഴ്ച്ച​ത്തേ​ക്ക് മാ​റ്റി.