ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ
Thursday, May 9, 2024 11:26 PM IST
മ​ല​പ്പു​റം: നി​ര​വ​ധി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ ക​ർ​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വേ​ങ്ങ​ര സ്വ​ദേ​ശി​യു​ടെ 1,08,00,000 ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ സ​ഹാ​യി​ച്ച അ​ബ്ദു​ൾ റോ​ഷ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ടി​ക്കേ​രി​യി​ലെ സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ വി​ത​ര​ണ​ക്കാ​ര​നാ​ണ് അ​ബ്ദു​ൾ റോ​ഷ​ൻ. ഇ​യാ​ളി​ൽ നി​ന്ന് 40000 സിം ​കാ​ർ​ഡു​ക​ളും, 150 മൊ​ബൈ​ൽ ഫോ​ണു​ക​ളും, ബ​യോ​മെ​ട്രി​ക് സ്കാ​ന​റു​ക​ളും ക​ണ്ടെ​ത്തി.

നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ന് സിം ​കാ​ര്‍​ഡ് ന​ൽ​കു​ന്ന ആ​ളാ​ണ് അ​ബ്ദു​ൾ റോ​ഷ​ൻ. മ​ടി​ക്കേ​രി പോ​ലീ​സും ഇ​യാ​ൾ​ക്കെ​തി​രെ ത​ട്ടി​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.