പ​രി​ഷ്ക​രി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നാ​ളെ മു​ത​ൽ; അ​പേ​ക്ഷ​ക​ർ സ്വ​ന്തം വാ​ഹ​ന​വു​മാ​യി എ​ത്ത​ണം
Thursday, May 9, 2024 7:54 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ പ​രി​ഷ്ക​രി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം. ടെ​സ്റ്റി​ന് തീ​യ​തി ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ സ്വ​ന്തം വാ​ഹ​ന​വു​മാ​യി നാ​ളെ മു​ത​ൽ എ​ത്ത​ണ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ആ‍​ര്‍​ടി​ഒ​മാ​ര്‍​ക്ക് നി​ര്‍​ദേശം ന​ൽ​കി​. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സ്ഥ​ല​ങ്ങ​ൾ നാ​ളെ മു​ത​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് ഉ​പ​യോ​ഗി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ​ര​മാ​വ​ധി 40 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് ടെ​സ്റ്റ് ന​ട​ത്താ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ൽ​കി​യ നി​ര്‍​ദേ​ശം.

ആ​ദ്യം റോ​ഡ് ടെ​സ്റ്റ്, പി​ന്നീ​ട് ഗ്രൗ​ണ്ട് ടെ​സ്റ്റ് എ​ന്ന രീ​തി തു​ട​ര​ണ​മെ​ന്നും പു​തി​യ ട്രാ​ക്ക് ത​യാ​റാ​വു​ന്ന​ത് വ​രെ എ​ച്ച് ട്രാ​ക്കി​ൽ ടെ​സ്റ്റ് ന​ട​ത്തി ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ മാ​നി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി കെ. ​ബി.​ഗ​ണേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.