കു­​ഴി­​ന­​ഖം ചി­​കി­​ത്സി­​ക്കാ​ന്‍ സ​ര്‍­​ക്കാ​ര്‍ ഡോ​ക്ട­​റെ വീ­​ട്ടി­​ലേ­​ക്ക് വി­​ളി­​പ്പി​ച്ചു; തി­​രു­​വ­​ന­​ന്ത­​പു­​രം ക­​ള­​ക്ട​ര്‍­​ക്കെ­​തി­​രേ കെ­​ജി­​എം­​ഒ​എ
Thursday, May 9, 2024 3:29 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: തി­​രു­​വ­​ന­​ന്ത­​പു­​രം ക­​ള­​ക്ട​ര്‍­ ജെ­​റോ­​മി­​ക് ജോ­​ര്‍­​ജി­​നെ­​തി­​രേ ഗു­​രു­​ത­​ര പ­​രാ­​തി­​യു­​മാ­​യി സ​ര്‍­​ക്കാ​ര്‍ ഡോ­​ക്ട​ര്‍­​മാ​ര്‍. കു­​ഴി­​ന­​ഖ ചി­​കി­​ത്സ­​യ്­​ക്കാ­​യി ജ­​ന­​റ​ല്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ഡ്യൂ­​ട്ടി­​യി­​ലു­​ണ്ടാ­​യി­​രു​ന്ന ഡോ​ക്ട­​റെ വീ­​ട്ടി­​ലേ­​ക്ക് വി­​ളി­​പ്പി­​ച്ചെ­​ന്നാ­​ണ് പ­​രാ­​തി.

ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് സം­​ഭ​വം. ത­​ന്‍റെ സ്വ­​കാ­​ര്യ ആ­​വ­​ശ്യ­​ത്തി­​ന് ഒ­​രു ഡോ​ക്ട­​റെ വി­​ട്ടു­​ത­​ര­​ണ­​മെ­​ന്ന് ഡി­​എം​ഒ­​യെ വി­​ളി­​ച്ച് ക­​ള­​ക്ട​ര്‍ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ആ​ദ്യം ഡി­​എം­​ഒ ഇ­​തി­​ന് ത­​യാ­​റാ­​യി​ല്ല. പി­​ന്നീ­​ട് വീ​ണ്ടും വി­​ളി­​ച്ച് അ­​ധി­​കാ­​രം ക­​ല​ര്‍­​ന്ന സ്വ­​ര­​ത്തി​ല്‍ ക­​ള­​ക്ട​ര്‍ ആ­​വ​ശ്യം ആ­​വ​ര്‍­​ത്തി​ച്ചു. ഇ­​തോ­​ടെ ഡി­​എം­​ഒ ജ­​ന­​റ​ല്‍ ആ­​ശു­​പ­​ത്രി­​യി­​ലെ സൂ­​പ്ര­​ണ്ടി­​നെ വി­​ളി­​ച്ച് ഡോ​ക്ട­​റെ വി​ട്ടു­​കൊ­​ടു­​ക്ക­​ണ­​മെ­​ന്ന് അ­​റി­​യി​ച്ചു.

ഇ­​തോ­​ടെ ഡ്യൂ­​ട്ടി­​യി­​ലു­​ണ്ടാ­​യി­​രു​ന്ന ഡോ­​ക്ട​ര്‍ ഒ­​പി ചി­​കി­​ത്സ നി​ര്‍­​ത്തി​വ­​ച്ച് ക­​ള­​ക്ട­​റു​ടെ ഔ­​ദ്യോ​ഗി­​ക വ­​സ­​തി­​യി​ല്‍ എ­​ത്തി ചി­​കി­​ത്സ ല­​ഭ്യ­​മാ­​ക്കി. ഡോ­​ക്ട​ര്‍ അ­​വി­​ടെ­​യെ­​ത്തി­​യ­​പ്പോ​ള്‍ ക­​ള­​ക്ട​ര്‍ ഒ­​രു യോ­​ഗ­​ത്തി­​ലാ­​യി­​രു­​ന്നു. 25 മി­​നി­​റ്റോ­​ളം കാ­​ത്തി­​രു­​ന്ന ശേ­​ഷ­​മാ­​ണ് ഡോ­​ക്ട​ര്‍­​ക്ക് ക­​ള​ക്ട­​റെ കാ­​ണാ­​നാ­​യ­​തെ​ന്നും പ­​രാ­​തി­​യു​ണ്ട്.

ക​ള​ക്ട​ർ അ­​ധി​കാ­​ര ദുർവി​നി­​യോ­​ഗം ന­​ട­​ത്തി­​യെ​ന്നും ആ­​വ​ര്‍­​ത്തി­​ച്ചാ​ല്‍ സ​മ­​രം ന­​ട­​ത്തു­​മെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ­​ജി­​എം­​ഒ­​എ അ­​റി­​യി​ച്ചു. നേ​ര­​ത്തേ പേ­​രൂ​ര്‍­​ക്ക­​ട ആ­​ശു­​പ­​ത്രി­​യി​ല്‍­​നി​ന്നും സ​ര്‍­​ക്കാ​ര്‍ ഡോ​ക്ട­​റെ ക­​ള­​ക്ട​ര്‍ സ്വ­​കാ­​ര്യ ആ­​വ­​ശ്യ­​ത്തി­​ന് വി­​ളി­​ച്ചി­​ട്ടു­​ണ്ടെ­​ന്നും കെ­​ജി­​എം­​ഒ­​എ ആരോപിച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക