സ​ഞ്ജു​വി​ന്‍റെ പോ​രാ​ട്ടം വി​ഫ​ലം; ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ആ​വേ​ശ ജ​യം
Tuesday, May 7, 2024 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് 20 റ​ൺ​സി​ന്‍റെ ആ​വേ​ശ ജ​യം. സ്കോ​ർ ഡ​ൽ​ഹി: 221/8 രാ​ജ​സ്ഥാ​ൻ 201/8. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച രാ​ജ​സ്ഥാ​ന് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളു. അ​വ​സാ​ന അ​ഞ്ചോ​വ​റി​ല്‍ രാ​ജ​സ്ഥാ​ന് 63 റ​ണ്‍​സാ​യി​രു​ന്നു ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. 46 പ​ന്തി​ല്‍ 86 റ​ണ്‍​സു​മാ​യി നി​ന്ന സ​ഞ്ജു​വും 14 റ​ണ്‍​സു​മാ​യി ശു​ഭം ദു​ബെ​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍.

മു​കേ​ഷ് കു​മാ​ര്‍ എ​റി​ഞ്ഞ പ​തി​നാ​റാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ സ​ഞ്ജു അ​ടി​ച്ച ഷോ​ട്ട് ലോം​ഗ് ഓ​ണ്‍ ബൗ​ണ്ട​റി​യി​ല്‍ ഷാ​യ് ഹോ​പ്പ് കൈ​യി​ലൊ​തു​ക്കി​യെ​ങ്കി​ലും കാ​ല്‍ ബൗ​ണ്ട​റി ലൈ​നി​ൽ ത​ട്ടി​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ടി​വി അ​മ്പ​യ​ര്‍ സ​ഞ്ജു ഔ​ട്ടാ​ണെ​ന്ന് വി​ധി​ച്ച​താ​ണ് മ​ത്സ​ര​ത്തി​ല്‍ നി​ർ​ണാ​യ​ക​മാ​യ​ത്.

ഡ​ല്‍​ഹി​ക്കാ​യി മ​ക്ഗ​ർ​ഗ് 20 പ​ന്തി​ൽ 50 റ​ൺ​സും അ​ഭി​ഷേ​ക് പോ​റ​ൽ 36 പ​ന്തി​ല്‍ 65 റ​ൺ​സും നേ​ടി. ഖ​ലീ​ല്‍ അ​ഹ​മ്മ​ദും കു​ല്‍​ദീ​പ് യാ​ദ​വും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. രാ​ജ​സ്ഥാ​നു വേ​ണ്ടി അ​ശ്വി​ന്‍ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. കു​ല്‍​ദീ​പ് യാ​ദ​വി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക