തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം; അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെന്ന് സു​പ്രീം കോ​ട​തി
Tuesday, May 7, 2024 9:51 PM IST
ന്യൂ​ഡ​ല്‍​ഹി: തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി. പ​ത​ഞ്ജ​ലി പ​ര​സ്യ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ൽ.

ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കും സോ​ഷ്യ​ൽ​മീ​ഡി​യാ ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ​മാ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന്‌ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന താ​ര​ങ്ങ​ളും ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ​മാ​രും അ​ത്ത​രം പ​ര​സ്യ​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളെ പോ​ലെ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ഹി​മ കോ​ഹ്‌​ലി, എ.​അ​മാ​നു​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ത​ഞ്ജ​ലി​യു​ടെ നി​രോ​ധി​ത ഉ​ത്പ​ന​ങ്ങ​ളു​ടെ പ​ര​സ്യം ഓ​ൺ​ലൈ​നി​ൽ തു​ട​രു​ന്ന​തി​ലും സു​പ്രീം​കോ​ട​തി ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. പ​ര​സ്യ​ങ്ങ​ള്‍ ഉ​ട​ന​ടി നീ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക