സി.​വി.​ആ​ന​ന്ദ​ബോ​സി​നെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം; രാ​ജ്ഭ​വ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നോ​ട്ടീ​സ്
Saturday, May 4, 2024 9:23 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.​ആ​ന​ന്ദ​ബോ​സി​നെ​തി​രാ​യ പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്ഭ​വ​നി​ലെ നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് ന​ൽ​കി.

ഇ​ന്ന് വൈ​കു​ന്നേ​രം ഹ​രേ സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് ന​ൽ​കി​യ​ത്. രാ​ജ്ഭ​വ​നി​ലെ ഒ​രു ജീ​വ​ന​ക്കാ​രി​യോ​ട് ആ​ന​ന്ദ​ബോ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് ആ​ദ്യം രം​ഗ​ത്ത് എ​ത്തി​യ​ത്.

അ​തേ സ​മ​യം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഗ​വ​ർ​ണ​ർ സി.​വി.​ആ​ന​ന്ദ ബോ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ത്യം വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക