തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളി​ല്‍ വീ­​ഴ്­​ച​യു​ണ്ടാ​യി; ടി.​എ​ന്‍­.​പ്ര­​താ­​പ­​നെ​തി​രേ തു­​റ­​ന്ന­​ടി­​ച്ച് കെ.​മു­​ര­​ളീ­​ധ­​ര​ന്‍
Saturday, May 4, 2024 3:11 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: കെ­​പി­​സി­​സി യോ­​ഗ­​ത്തി​ല്‍ തൃ­​ശൂ­​രി­​ലെ നേ­​താ­​ക്ക​ള്‍­​ക്കെ­​തി­​രേ തു­​റ­​ന്ന­​ടി­​ച്ച് കെ.​മു­​ര­​ളീ­​ധ­​ര​ന്‍. തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളി​ല്‍ കെ­​ടു­​കാ­​ര്യ­​സ്ഥ­​ത­​യു­​ണ്ടാ­​യെ­​ന്ന് തൃ­​ശൂ­​രി­​ലെ സ്ഥാ­​നാ​ര്‍­​ഥി കൂ­​ടി​യാ­​യ മു­​ര­​ളീ­​ധ­​ര​ന്‍ വി­​മ​ര്‍­​ശി​ച്ചു.

എ­​ഐ­​സി­​സി ജ­​ന​റ​ല്‍ സെ­​ക്ര​ട്ട­​റി കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍ കേ­​ര­​ള­​ത്തി­​ന്‍റെ ചു­​മ­​ത­​ല­​യു­​ള്ള എ­​ഐ­​സി­​സി ജ­​ന​റ​ല്‍ സെ­​ക്ര​ട്ട­​റി ദീ­​പാ­​ദാ­​സ് മു​ന്‍­​ഷി എ­​ന്നി­​വ­​ര​ട­​ക്കം പ­​ങ്കെ­​ടു​ത്ത തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​വ­​ലോ­​ക​ന യോ­​ഗ­​ത്തി­​ലാ­​ണ് മു­​ര­​ളീ­​ധ​ര­​ന്‍റെ വി­​മ​ര്‍­​ശ​നം. തൃ­​ശൂ­​രി­​ലെ എം­​പി​യും കെ­​പി­​സി­​സി വ​ര്‍­​ക്കിം­​ഗ് പ്ര­​സി­​ഡ​ന്‍റു​മാ­​യ ടി.​എ​ന്‍­.​പ്ര­​താ­​പ­​നെ​യും ഡി­​സി­​സി പ്ര­​സി­​ഡ​ന്‍റ് ജോ­​സ് വെ­​ള്ളൂ­​രി­​നെ­​യു­​മാ­​ണ് മു­​ര­​ളീ­​ധ­​ര​ന്‍ പേ­​രെ­​ടു­​ത്ത് വി­​മ​ര്‍­​ശി­​ച്ച­​ത്.

ഇ­​രു­​വ­​രു­​ടെ​യും ഭാ­​ഗ­​ത്തു­​നി­​ന്ന് കെ­​ടു­​കാ­​ര്യ­​സ്ഥ­​ത­​യു­​ണ്ടാ​യി. ഇ­​ത് മൂ­​ലം തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളി​ല്‍ ഭാ­​രി­​ച്ച ചി​ല­​വ് വ­​ന്നെ­​ന്ന് മു­​ര­​ളീ­​ധ­​ര​ന്‍ വി­​മ​ര്‍​ശ­​നം ഉ­​ന്ന­​യി­​ച്ചു. തൃ­​ശൂ­​രി­​ലെ ചി­​ല നേ­​താ­​ക്ക​ള്‍­​ക്ക് പ­​ണ­​ത്തോ­​ട് ആ​ര്‍­​ത്തി­​യാ­​ണെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പ­​റ​ഞ്ഞു.

പി​ന്നാ​ലെ കോ​ഴി​ക്കോ​ട്ടെ സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​പി​യു​മാ​യ എം.​കെ.​രാ​ഘ​വ​നും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ത​ന്‍റെ പ്ര​ച​ര​ണ​ത്തി​ൽ നി​ന്നും പ്ര​മു​ഖ നേ​താ​വി​ന്‍റെ അ​നു​യാ​യി​ക​ൾ വി​ട്ടു​നി​ന്നു​വെ​ന്നാ​യി​രു​ന്നു രാ​ഘ​വ​ന്‍റെ വി​മ​ർ​ശം.

എം​എ​ൽ​എ കൂ​ടി​യാ​യ ടി.​സി​ദ്ധി​ഖി​നെ പേ​രെ​ടു​ത്ത് പ​റ​യാ​തെ​യാ​ണ് രാ​ഘ​വ​ൻ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക