താ­​നൂ­​ര്‍ ക­​സ്റ്റ­​ഡി മ​ര​ണം; നാ­​ല് പോ­​ലീ­​സു­​കാ​ര്‍ അ­​റ­​സ്­​റ്റി​ല്‍
Saturday, May 4, 2024 11:32 AM IST
മ­​ല­​പ്പു​റം: താ­​നൂ­​രി​ലെ താ​മി​ര്‍ ജി​ഫ്രി ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ നാ­​ല് പോ­​ലീ­​സു­​കാ​ര്‍ അ­​റ­​സ്­​റ്റി​ല്‍. ഒ​ന്നാം പ്ര​തി സീ​നി​യ​ര്‍ സി​പി​ഒ ജി​നേ​ഷ്,ര​ണ്ടാം പ്ര​തി സി­പിഒ ആ​ല്‍​ബി​ന്‍ അ​ഗ​സ്റ്റി​ന്‍, മൂ​ന്നാം പ്ര​തി സി­പിഒ അ​ഭി​മ​ന്യു, നാ​ലാം പ്ര​തി സി­പിഒ വി​പി​ന്‍ എ​ന്നി­​വ­​രെ­​യാ­​ണ് സി­​ബി­​ഐ അ­​റ­​സ്­​റ്റ് ചെ­​യ്­​ത​ത്.

ആ​ല്‍​ബി​ന്‍ അ​ഗ​സ്റ്റി​നെ നീ​ണ്ടു​ക​ര​യി​ലെ വീ​ട്ടി​ല്‍ നി​ന്നും അ​ഭി​മ​ന്യു​വി​നെ താ​നൂ​രി​ലെ താ​മ​ര​ക്കു​ള​ത്ത് നി​ന്നും വി​പി​ന്‍, ജി​നേ​ഷ് എ​ന്നി​വ​രെ വ​ള്ളി​ക്കു​ന്നി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്­​ത​ത്. ഇ​വ­​രെ കൊ­​ച്ചി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യെ­​ന്നാ­​ണ് വി­​വ​രം.

2023 ഓ­​ഗ­​സ്­​റ്റ് ഒ­​ന്നി­​നാ­​ണ് എം­​എ­​ഡി­​എം­​യു­​മാ­​യി താ­​മി​ര്‍ ജി­​ഫ്രി​യെയും സുഹൃത്തുക്കളെയും പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി​ലെ­​ടു​ത്തത്. അ­​ന്ന് ത­​ന്നെ­​യാ­​ണ് പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലി­​രി­​ക്കെ ഇ­​യാ​ള്‍ മ­​രി­​ച്ച​ത്.

പി­​ന്നീ­​ട് മ​ര്‍­​ദ­​നമേറ്റാണ് മ­​ര­​ണ­​മെന്ന് പോ­​സ്റ്റ്‌­​മോ​ര്‍­​ട്ടം റി­​പ്പോ​ര്‍­​ട്ടി​ല്‍ ക­​ണ്ടെ­​ത്തി­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി​ല്‍ എ­​ട്ട് പേ​ര്‍ കു­​റ്റ­​ക്കാ­​രാ­​ണെ­​ന്നാ­​യി­​രു­​ന്നു ക്രൈം­​ബ്രാ­​ഞ്ചി­​ന്‍റെ ക­​ണ്ടെ​ത്ത​ല്‍. ഇ​വ­​രെ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തി­​രു​ന്നു.

കേസിൽ നാ­​ല് പേ​ര്‍­​ക്കെ­​തി­​രേ­​യാ­​ണ് ക്രൈം­​ബ്രാ­​ഞ്ച് കൊ­​ല­​ക്കു­​റ്റം ചു­​മ­​ത്തി­​യ​ത്. പി­​ന്നീ­​ട് ക്രൈം­​ബ്രാ­​ഞ്ച് അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ വീ​ഴ്­​ച ആ­​രോ­​പി­​ച്ച് താ­​മി​ര്‍ ജി­​ഫ്രി­​യു­​ടെ കു­​ടും­​ബം അ​ട­​ക്കം രം­​ഗ­​ത്തെ­​ത്തി­​യ­​തോ­​ടെ­​യാ­​ണ് അ­​ന്വേ​ഷ­​ണം സി­​ബി­​ഐ­​ക്ക് വി­​ട്ട​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക