ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​കം; യു​വ​തി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം സു​ഹൃ​ത്തി​നാ​യി അ​ന്വേ​ഷ​ണം
Friday, May 3, 2024 11:47 PM IST
കൊ​ച്ചി: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് വെ​ളി​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നു ക​രു​തു​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം സു​ഹൃ​ത്തി​നെ തി​രി​ച്ച​റി​ഞ്ഞെ​ന്നും ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.20 ഓ​ടെ​യാ​ണ് പ​ന​മ്പി​ള്ളി ന​ഗ​റി​ലെ വി​ദ്യാ​ന​ഗ​റി​ലു​ള്ള റോ​ഡി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ത​ല​യോ​ട്ടി​ക്കേ​റ്റ പ​രി​ക്കാ​ണ് കു​ഞ്ഞി​നെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ വി​വ​രം. പ്ര​സ​വ​ത്തി​നു​ശേ​ഷം കു​ഞ്ഞി​ന്‍റെ ശ​രീ​ര​മാ​സ​ക​ലം ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​തി​ന്‍റെ ല​ക്ഷ​ണ​മു​ണ്ട്.

കു​ഞ്ഞി​ന്‍റെ കീ​ഴ്ത്താ​ടി​ക്ക് പൊ​ട്ട​ലേ​റ്റ​താ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്.