പ്ര​ജ്വ​ല്‍ രേ​വ​ണ്ണ കേ​സ്; പ്ര​ധാ​ന​മ​ന്ത്രി മാ​പ്പ് പ​റ​യ​ണം: രാ​ഹു​ൽ ഗാ​ന്ധി
Thursday, May 2, 2024 5:09 PM IST
ബം​ഗ​ളൂ​രു: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ ജെ​ഡി​എ​സ് നേ​താ​വ് പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​യ്ക്കാ​യി വോ​ട്ട് തേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. നാ​നൂ​റോ​ളം സ്ത്രീ​ക​ളെ​യാ​ണ് പ്ര​ജ്വ​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

പ്ര​ജ്വ​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഹാ​സ​നി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച​ത്. ഇ​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. ഒ​രു പീ​ഡ​ന വീ​ര​നു വേ​ണ്ടി ലോ​ക​ത്തെ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും വോ​ട്ട് തേ​ടി​യി​ട്ടു​ണ്ടാ​കി​ല്ല. ലോ​ക​മാ​കെ ഇ​തു വാ​ര്‍​ത്ത​യാ​യി​ട്ടു​ണ്ട്.

ഇ​താ​ണു ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം. അ​ധി​കാ​ര​ത്തി​നു വേ​ണ്ടി എ​ന്തും ചെ​യ്യാ​ന്‍ അ​വ​ര്‍​ക്കു മ​ടി​യി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. പീ​ഡ​ന ആ​രോ​പ​ണ​ത്തി​ല്‍ കേ​സെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് രാ​ജ്യം വി​ട്ട പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​യ്ക്കാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക