ആ​ലു​വ​യി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു
Wednesday, May 1, 2024 12:54 AM IST
കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് വെ​ട്ടേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​ലു​വ ശ്രീ​മൂ​ല​ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം.

മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പി. ​സു​ലൈ​മാ​നാ​ണ് വെ​ട്ടേ​റ്റ​ത്. ചു​റ്റി​ക​കൊ​ണ്ട് ഗു​ണ്ടാ സം​ഘം സു​ലൈ​മാ​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​ര്‍ പി​ന്നോ​ട്ടെ​ടു​ത്ത് ഇ​ടി​പ്പി​ക്കാ​നും ശ്ര​മി​ച്ചു.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം. പ്ര​ദേ​ശ​ത്തു​ള്ള ഗു​ണ്ടാ സം​ഘ​മാ​ണ് ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.