നേ​താ​ക്ക​ളും താ​ര​ങ്ങ​ളും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; കു​ടും​ബ​സ​മേ​തം അ​തി​രാ​വി​ലെ​യെ​ത്തി സു​രേ​ഷ് ഗോ​പി
Friday, April 26, 2024 3:10 PM IST
തി​രു​വ​ന​ന്ത​പുരം: വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി ആ​ദ്യ​മ​ണി​ക്കൂ​റി​ല്‍ ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി താ​ര​ങ്ങ​ളും പ്ര​മു​ഖ നേ​താ​ക്ക​ളും. തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി അ​തി​രാ​വി​ലെ 6.30നു ​ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി. തൃ​ശൂ​ര്‍ മ​ണ്ണു​ത്തി മു​ക്കാ​ട്ടു​ക​ര സെ​ന്‍റ്. ജോ​ര്‍​ജ് കോ​ണ്‍​വെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് താ​ര​വും കു​ടു​ബ​വും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

ആ​ദ്യ​മാ​യാ​ണ് ത​നി​ക്കു​ത​ന്നെ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും ഇ​ത്ത​വ​ണ തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ള്‍ താ​മ​ര വി​രി​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും വോ​ട്ട് ചെ​യ്ത ശേ​ഷം സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കൊ​ല്ല​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ശ​ശി ത​രൂ​ർ, തോ​മ​സ് ഐ​സ​ക്, എ.​എം. ആ​രി​ഫ്, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍, എ. ​വി​ജ​യ​രാ​ഘ​വ​ൻ, മ​ന്ത്രി ആ​ർ. ബി​ന്ദു, എം.​എ. ബേ​ബി അ​ട​ക്ക​മു​ള്ള​വ​ർ രാ​വി​ലെ​ത്ത​ന്നെ ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ക​ന​ത്ത പോ​ളിം​ഗാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക