രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം: പി.​വി.​അ​ൻ​വ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി
Thursday, April 25, 2024 9:33 PM IST
പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ ബൈ​ജു നോ​യ​ലി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നാ​ട്ടു​ക​ൽ എ​സ്എ​ച്ച്ഓ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. രാ​ഹു​ൽ നെ​ഹ്റു കു​ടും​ബാം​ഗ​മാ​ണോ എ​ന്ന​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

പേ​രി​നൊ​പ്പ​മു​ള്ള ഗാ​ന്ധി എ​ന്ന പേ​ര് കൂ​ട്ടി ഉ​ച്ച​രി​ക്കാ​ൻ പോ​ലും അ​ർ​ഹ​ത​യി​ല്ലാ​ത്ത നാ​ലാം​കി​ട പൗ​ര​നാ​യി രാ​ഹു​ൽ മാ​റി​യെ​ന്നും രാ​ഹു​ൽ ഗാ​ഡി​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ‌യോ​ഗ​ത്തി​ലാ​ണ് അ​ൻ​വ​ർ പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ അ​ൻ​വ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തു വ​ന്നി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക