മോ­​ദി­​യു​ടെ വി­​ദ്വേ­​ഷ പ്ര­​സം­​ഗം; ബി­​ജെ​പി­​യോ­​ട് തെ­​ര.​ക­​മ്മീ­​ഷ​ന്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി; രാ­​ഹു­​ലി­​നെ­​തി​രാ­​യ പ­​രാ­​തി­​യി​ലും നോ­​ട്ടീ­​സ്
Thursday, April 25, 2024 1:18 PM IST
ന്യൂ­​ഡ​ല്‍­​ഹി: മു­​സ്‌​ലീം​ക​ള്‍­​ക്കെ­​തി​രാ​യ പ്ര­​ധാ­​ന­​മ­​ന്ത്രി­ ന­​രേ​ന്ദ്ര­​മോ­​ദി­​യു​ടെ വി­​ദ്വേ­​ഷ പ്ര­​സം­​ഗ­​ത്തി​ല്‍ ബി­​ജെ­​പി­​ക്ക് നോ­​ട്ടീ­​സ് അ​യ​ച്ച് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍. പാ​ര്‍­​ട്ടി അ­​ധ്യ­​ക്ഷ​ന്‍ ജെ.​പി.​ന­​ദ്ദ­​യോ­​ടാ­​ണ് വി­​ശ­​ദീ­​ക​ര­​ണം തേ­​ടി­​യ​ത്. തി­​ങ്ക­​ളാ​ഴ്­​ച രാ­​വി­​ലെ 11ന­​കം മ­​റു​പ­​ടി ന​ല്‍­​ക­​ണ­​മെ­​ന്നാ­​ണ് നി​ര്‍­​ദേ​ശം.

രാ­​ജ­​സ്ഥാ­​നി­​ലെ തെ­​ര­​ഞ്ഞെ­​ടു­​പ്പ് റാ­​ലി­​യി​ല്‍ വ­​ച്ച് ന­​ട​ത്തി­​യ വി​വാ­​ദ പ­​രാ­​മ​ര്‍­​ശ­​ത്തി­​ലാ­​ണ് ന­​ട­​പ­​ടി. കോ​ണ്‍­​ഗ്ര­​സ് അ­​ധി­​കാ­​ര­​ത്തി­​ലെ­​ത്തി­​യാ​ല്‍ രാ­​ജ്യ­​ത്തെ സ​മ്പ­​ത്ത് മു­​ഴു­​വ​ന്‍ മു­​സ്ലീ­​ങ്ങ​ള്‍­​ക്ക് ന​ല്‍­​കു­​മെ­​ന്നാ­​യി­​രു­​ന്നു മോ​ദി​യു​ടെ പ­​രാ­​മ​ര്‍​ശം.

ധാ­​രാ­​ളം കു­​ട്ടി­​ക​ള്‍ ഉ­​ണ്ടാ­​കു­​ന്ന വി­​ഭാ​ഗം, നു­​ഴ­​ഞ്ഞു­​ക­​യ­​റ്റ­​ക്കാ​ര്‍ എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് മു­​സ്‌​ലീം​ക­​ളെ മോ­​ദി വി­​ശേ­​ഷി­​പ്പി­​ച്ച​ത്. സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​പ­​ക്ഷ പാ​ര്‍­​ട്ടി­​ക​ള്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു.

രാ­​ഹു​ല്‍ ഗാ­​ന്ധി­​യു­​ടെ പ്ര­​സം­​ഗം ചൂ­​ണ്ടി­​ക്കാ­​ട്ടി ബി​ജെ​പി നേ​താ​ക്ക​ൾ ന​ല്‍​കി­​യ പ­​രാ­​തി­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് അ­​ധ്യ­​ക്ഷ​ന്‍ മ​ല്ലി­​കാ​ര്‍­​ജു​ന്‍ ഖാ​ര്‍​ഗെ­​യോ­​ടും തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി. തി­​ങ്ക­​ളാ​ഴ്­​ച രാ­​വി­​ലെ 11 ന­​കം വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കാ­​നാ­​ണ് നി​ര്‍­​ദേ​ശം.

ദ­​ക്ഷി­​ണേ­​ന്ത്യ­​യെ​യും ഉ­​ത്ത­​രേ­​ന്ത്യ­​യെ​യും ഭി­​ന്നി­​പ്പി­​ക്കു­​ന്നെ​ന്നും ഭാ­​ഷ­​യു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി​ല്‍ ആ­​ളു​ക­​ളെ തെ­​റ്റി­​ദ്ധ­​രി­​പ്പി­​ക്കു­​ന്നെ​ന്നും കാ­​ട്ടി­​യാ­​യി­​രു­​ന്നു രാ­​ഹു­​ലി­​നെ­​തി­​രെ­​യു­​ള്ള പ­​രാ​തി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക