വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പ​ണം; ബി​ജു ര​മേ​ശി​നെ ത​ട​ഞ്ഞു​വ​ച്ചു
Friday, April 19, 2024 10:12 PM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് വ്യ​വ​സാ​യി ബി​ജു ര​മേ​ശി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​ച്ചു. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​നു​വേ​ണ്ടി വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി എ​ന്ന് ആ​രോ​പി​ച്ചാ​ണ് ബി​ജു ര​മേ​ശി​നെ ആ​റ്റി​ങ്ങ​ലി​ൽ വ​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. അ​രു​വി​ക്ക​ര വ​ട​ക്കേ​മ​ല​യി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ബി​ജു ര​മേ​ശ്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ബി​ജു ര​മേ​ശി​നെ അ​രു​വി​ക്ക​ര സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. താ​ൻ ആ​ർ​ക്കും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ബി​ജു ര​മേ​ശ് പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക