പ​ത്ത​നം​തി​ട്ട മ­​ണ്ഡ­​ല​ത്തി​ലും ഇ​വി​എം മെ​ഷീ​നി​നെ​തി​രെ പ​രാ​തി; ബി​ജെ​പി​യു​ടെ ഒ​രു സ്ലി​പ്പ് അ​ധി​ക​മാ​യി വ​ന്നു
Friday, April 19, 2024 12:27 PM IST
പ​ത്ത​നം­​തി­​ട്ട: പ​ത്ത​നം​തി​ട്ട മ­​ണ്ഡ­​ല­​ത്തി​ലെ മോ​ക്‌​പോ­​ളി​ലും ഇ​വി​എം മെ​ഷീ​നി​നെ​തി​രെ പ​രാ​തി. ഒ​മ്പ­​ത് വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ വി​വി പാ​റ്റി​ല്‍ പ​ത്ത് സ്ലി​പ്പു​ക​ള്‍ വ­​ന്നെ­​ന്നാ­​ണ് ആ­​രോ­​പ​ണം. ബി­​ജെ­​പി­​യു­​ടെ ഒ​രു സ്ലി​പ്പാ​ണ് അ​ധി​ക­​മാ­​യി വ­​ന്ന​ത്.

ക­​ഴി­​ഞ്ഞ ഏ­​പ്രി​ല്‍ 17ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന മോ​ക്പോ​ളി­​ങ്ങി­​നി­​ടെ­​യാ­​ണ് സം­​ഭ​വം. സം­​ഭ­​വ­​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. സാ­​ങ്കേ​തി​ക ത​ക​രാ​റാ​ണു­​ണ്ടാ­​യ­​തെ​ന്നും പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ച്ചെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

കാ­​സ­​ര്‍­​ഗോ­​ട്ടും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന രീ​തി​യി​ലു​ള്ള പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. നാ­​ല് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ മോ​ക്‌­​പോ​ള്‍ ന​ട​ത്തി​യ​പ്പോ​ള്‍ ഓ​രോ വോ​ട്ടു​ക​ള്‍ ബി​ജെ​പി​ക്ക് അ​ധി​ക​മാ​യി പോ­​യെ­​ന്നാ​യി​രു​ന്നു പ­​രാ​തി.

മു­​തി​ര്‍­​ന്ന അ­​ഭി­​ഭാ­​ഷ­​ക​നാ­​യ പ്ര­​ശാ­​ന്ത് ഭൂ­​ഷ­​ൻ വ്യാ​ഴാ​ഴ്ച ഇ​ക്കാ​ര്യം സുപ്രീംകോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക