കാ​സ​ര്‍­​ഗോ­​ട്ട് ക­​ള്ള­​വോ­​ട്ടെ­​ന്ന് പ­​രാ​തി; 92 വ­​യ­​സു­​കാ­​രി­​യു­​ടെ വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്തി​യ­​ത് സി­​പി­​എം നേ­​താ­​വ്
Friday, April 19, 2024 12:27 PM IST
കാ​സ​ര്‍­​ഗോ​ഡ്: കാ​സ​ര്‍­​ഗോ­​ഡ് മ­​ണ്ഡ­​ല­​ത്തി​ല്‍ 92 വ­​യ­​സു­​കാ­​രി­​യു­​ടെ വോ­​ട്ട് സി­​പി­​എം നേ­​താ­​വ് രേ­​ഖ­​പ്പെ­​ടു­​ത്തി­​യെ­​ന്ന് പ­​രാ​തി. വീ­​ട്ടി­​ലെ വോ­​ട്ട് സം­​വി­​ധാ­​ന­​ത്തി​ല്‍ വോ­​ട്ട് ചെ­​യ്യു­​ന്ന­​തി­​നി­​ടെ­​യാ­​ണ് സം­​ഭ​വം.

ക­​ല്യാ­​ശേ­​രി സി­​പി­​എം മു​ന്‍ ബ്രാ­​ഞ്ച് സെ­​ക്ര­​ട്ട­​റി​യും ബൂ­​ത്ത് ഏ­​ജ​ന്‍റു​മാ­​യ ഗ­​ണേ­​ശ­​നെ­​തി­​രെ­​യാ­​ണ് പ­​രാ​തി. സം­​ഭ­​വ­​ത്തി­​ന്‍റെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ളും പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്. ദേ­​വി എ­​ന്ന വ­​യോ​ധി​ക വോ­​ട്ട് ചെ­​യ്യാ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​തി­​നി­​ടെ ഇവരുടെ വോട്ട് ഗ­​ണേ­​ശ​ന്‍ ‌രേ­​ഖ­​പ്പെ­​ടു­​ത്തു­​ക­​യാ­​യി­​രു­​ന്നു.

സം­​ഭ­​വ­​സ്ഥ​ല​ത്തു­​ണ്ടാ­​യി­​രു​ന്ന സ്‌­​പെ­​ഷ്യ​ല്‍ പോ­​ളിം­​ഗ് ഓ­​ഫീ­​സ­​ര്‍, മൈ­​ക്രോ ഒ­​ബ്‌­​സ­​ര്‍​വ​ര്‍, പോ­​ളിം­​ഗ് അ­​സി­​­​സ്­​റ്റ​ന്‍റ്, സ്‌­​പെ­​ഷ്യ​ല്‍ പോ­​ലീ​സ് ഓ­​ഫീ­​സ­​ര്‍, വീ​ഡി​യോഗ്രാ­​ഫ​ര്‍ എ­​ന്നി​വ­​രെ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തി­​ട്ടു​ണ്ട്.

സം­​ഭ­​വ­​ത്തി​ല്‍ മു­​ഖ്യ­​തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍­​ക്ക് ക­​ള​ക്ട​ര്‍ റി­​പ്പോ​ര്‍­​ട്ട് ന​ല്‍​കി. വോ­​ട്ടി​ന്‍റെ ര­​ഹ­​സ്യ­​സ്വ­​ഭാ­​വം ന­​ഷ്ട­​പ്പെ​ടും വി­​ധം ബാ­​ഹ്യ ഇ­​ട­​പെ­​ട​ല്‍ ഉ­​ണ്ടാ­​യെ­​ന്ന് റി­​പ്പോ​ര്‍­​ട്ടി​ല്‍ പ­​റ­​യു​ന്നു.

ജ­​ന­​പ്രാ­​തി­​നി­​ധ്യ നി­​യ­​മ­​ത്തി­​ലെ 128(1) വ­​കു­​പ്പി­​ന്‍റെ ലം­​ഘ­​ന­​മു­​ണ്ടാ­​യെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍. സം­​ഭ­​വ­​സ്ഥ­​ല­​ത്തു­​ണ്ടാ​യി­​രു­​ന്ന ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്കെ­​തി­​രേ വ­​കു­​പ്പ് ത­​ല ന­​ട­​പ­​ടി​ക്കും റി­​പ്പോ​ര്‍­​ട്ടി​ല്‍ ശി­​പാ​ര്‍­​ശ­​യു​ണ്ട്. സം­​ഭ­​വ­​ത്തി​ല്‍ കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ക­​ണ്ണ­​പു­​രം പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍ പ­​രാ­​തി ല­​ഭി­​ച്ചി­​ട്ടു­​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക