അ­​ടൂ­​രി​ല്‍ പേ­​പ്പ­​ട്ടി ക­​ടി­​ച്ച­​യാ​ള്‍ മ­​രി­​ച്ചു
Thursday, April 18, 2024 11:04 AM IST
അ­​ടൂ​ര്‍: പേ­​പ്പ­​ട്ടിയുടെ ക­​ടി­​യേ­​റ്റ­​യാ​ള്‍ മ­​രി​ച്ചു. അ­​ടൂ​ര്‍ വെ­​ള്ളി­​ക്കു​ള­​ങ്ങ­​ര പ­​റ­​വൂ​ര്‍ കാ­​ലാ­​യി​ല്‍ പി.​എം.​സൈ­​മ​ന്‍(58) ആ­​ണ് മ­​രി​ച്ച​ത്.

ര­​ണ്ടാ​ഴ്­​ച മു­​മ്പാ­​ണ് സൈ​മ­​ണി​നെ പേ​പ്പ­​ട്ടി ക­​ടി­​ച്ച­​ത്. എ​ന്നാ​ൽ ഇ​യാ​ൾ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ത്തി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. കോ​ട്ട​യം മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് അ­​ന്ത്യം.

പേ​വി​ഷ​ബാ​ധ​യേ​റ്റാ​ണ് മ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ഗ​മ​നം. എ​ന്നാ​ൽ ര​ക്ത​സാ​ന്പി​ളി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി വ​ന്നാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​വൂ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക