പി​ണ​റാ​യി​യെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് രാ​ഹു​ലി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ്: പ്ര​ധാ​ന​മ​ന്ത്രി
Wednesday, April 17, 2024 5:31 PM IST
അ​ഗ​ർ​ത്ത​ല: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ കു​റ്റം പ​റ​യു​ന്ന രാ​ഹു​ൽ, കേ​ര​ള​ മു​ഖ്യ​മ​ന്ത്രി​യെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് മോ​ദി പ​രി​ഹ​സി​ച്ചു.

പു​റ​ത്ത് അ​ത്ത​ര​ക്കാ​രെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് അ​യ​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​തേ കോ​ൺ​ഗ്ര​സും രാ​ഹു​ൽ ഗാ​ന്ധി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ന്തെ​ങ്കി​ലും ന​ട​പ​ടി തു​ട​ങ്ങി​യാ​ൽ മോ​ദി തെ​റ്റ് ചെ​യ്തെ​ന്ന് പ​റ​യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

അ​ഴി​മ​തി​ക്കാ​രെ ര​ക്ഷി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത് പ​റ​യു​ന്ന​ത്. അ​ഴി​മ​തി​ക്കാ​രെ ആ​രെ​യും വെ​റു​തെ​വി​ടി​ല്ല. കോ​ൺ​ഗ്ര​സി​നോ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്കോ വോ​ട്ട് ന​ൽ​കി​യാ​ൽ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച സ​ർ​ക്കാ​രു​ണ്ടാ​കി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക