ബി­​ഹാ­​റി­​ലെ സീ­​റ്റ് ത​ര്‍​ക്കം; കേ­​ന്ദ്രമ​ന്ത്രി പ­​ശു​പ­​തി പാ​ര­​സ് രാ­​ജി­​വ­​ച്ചു
Tuesday, March 19, 2024 12:39 PM IST
ന്യൂ­​ഡ​ല്‍­​ഹി: ആ​ര്‍­​എ​ല്‍­​ജെ­​പി നേ­​താ­​വ് പ­​ശു­​പ­​തി കു­​മാ​ര്‍ പാ​ര­​സ് കേ­​ന്ദ്രമ­​ന്ത്രി­​സ്ഥാ​നം രാ­​ജി­​വ­​ച്ചു. കേ­​ന്ദ്ര ഭ­​ക്ഷ്യ-​പൊ­​തു­​വി​ത­​ര­​ണ മ­​ന്ത്രി­​യാ­​യി­​രു­​ന്നു അ­​ദ്ദേ​ഹം. ബി­​ഹാ­​റി­​ലെ സീ­​റ്റ് വി­​ഭ­​ജ­​ന­​ത്തി­​ലു­​ള്ള അ­​തൃ­​പ്­​തി­​യെ തു­​ട​ര്‍­​ന്നാ­​ണ് അ­​പ്ര­​തീ­​ക്ഷി­​ത രാ​ജി.

ക​ഴി​ഞ്ഞ­​ ദി­​വ­​സ­​മാ​ണ് ബി​ഹാ​റി​ല്‍ എ​ന്‍­​ഡി­​എ­​യു­​ടെ സീ­​റ്റ് വി­​ഭ​ജ­​നം പൂ​ര്‍­​ത്തി­​യാ­​യ­​ത്. സം​സ്ഥാ​ന​ത്തെ 40 ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി​ജെ​പി -17, ജ​ന​താ​ദ​ള്‍ (യു)- 16, ​ലോ​ക് ജ​ന​ശ​ക്തി പാ​ര്‍​ട്ടി (റാം​വി​ലാ​സ്)- അ​ഞ്ച്, ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ര്‍​ച്ച - ഒ​ന്ന് , രാ​ഷ്ട്രീ​യ ലോ​ക് മ​ഞ്ച്- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ­​ജ​നം.

സം­​സ്ഥാ​ന­​ത്ത് നി­​ല­​വി​ല്‍ അ­​ഞ്ച് എം­​പി­​മാ­​രു­​ള്ള ആ​ര്‍­​എ​ല്‍­​ജെ­​പി­​ക്ക് ഒ­​രു സീ­​റ്റ് പോ​ലും ന​ല്‍­​കാ​ന്‍ ബി­​ജെ­​പി ത­​യാ­​റാ­​യി​ല്ല. ത​ന്‍റെ പാ​ര്‍​ട്ടി​ക്ക് സീ​റ്റ് ന​ല്‍​കാ​തെ, ചി​രാ​ഗ് പാ​സ്വാ­​ന്‍റെ പാ​ര്‍­​ട്ടി​യാ​യ എ​ല്‍​ജെ​പി​ക്ക് കൂ​ടു​ത​ല്‍ സീ​റ്റ് ന​ല്‍​കി​യ​താ​ണ് പ​ശു​പ​തി​യെ ചൊ​ടു​പ്പി​ച്ച​ത്. ആ​ര്‍​എ​ല്‍​ജെ​പി ഇ​ന്ത്യാ മു​ന്ന​ണി​യി​ല്‍ ചേ​ര്‍​ന്നേ​ക്കും എ​ന്നാ​ണ് സൂ​ച​ന.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക