പ്രബന്ധങ്ങൾ ക്ഷണിച്ചു
തിരൂർ: മലയാള സർവകലാശാല സാഹിത്യ ഫാക്കൽറ്റി ഒക്ടോബർ 19 മുതൽ നടത്തുന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് സർവകലാശാല, കോളജ് അധ്യാപകരിൽ നിന്നും ഗവേഷകരിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിച്ചു. പ്രബന്ധസംഗ്രഹങ്ങൾ ഈമാസം 28നകം ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങളുടെ വിവരം ഒക്ടോബർ ആറിനു മുമ്പ് പ്രബന്ധ രചയിതാക്കളെ അറിയിക്കും. പൂർണ പ്രബന്ധം ഒക്ടോബർ 13നകം ലഭ്യമാക്കണം.
കണ്‍വീനർ, ദേശീയ സെമിനാർ, സാഹിത്യ വിഭാഗം, മലയാള സർവകലാശാല, അക്ഷരം കാമ്പസ്, തിരൂർ എന്ന മേൽവിലാസത്തിലോ sahithyajourn al@gmail.com എന്ന ഇമെയിൽ വഴിയോ പ്രബന്ധങ്ങൾ അയയ്ക്കാം. 9846755 915, 9447060757.