കേരള കേന്ദ്രസര്‍വകലാശാലയില്‍ പിജി: അപേക്ഷ ഫെബ്രുവരി ഒന്നുവരെ
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി പിജി)യിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.
ഫെബ്രുവരി ഒന്നിനു രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിക്കുക.
കോഴ്സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍ എന്നിവയും ഇവിടെ നിന്നും ലഭിക്കും. ഫെബ്രുവരി രണ്ടിന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും.
പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് മാര്‍ച്ച് ആദ്യ വാരത്തില്‍ ലഭിക്കും. പരീക്ഷയ്ക്ക് നാലു ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിലാണ് പരീക്ഷ ഉണ്ടാകുക. ഹെല്‍പ്പ് ഡെസ്ക്: 01140759000. ഇമെയില്‍: helpdeskcuetpg@nta.ac.in
പ്രോഗ്രാമുകളും സീറ്റുകളും
26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല കാമ്പസിലും മറ്റുള്ളവ കാസര്‍ഗോഡ് പെരിയ കാമ്പസിലുമാണ് നടക്കുന്നത്.
എംഎ ഇക്കണോമിക്സ് (40), എംഎ ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എംഎ ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ലാംഗ്വേജ് ടെക്നോളജി (40), എംഎ ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (40), എംഎ മലയാളം (40), എംഎ കന്നഡ (40), എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (40), എംഎസ് സി സുവോളജി (30), എംഎസ്സി ബയോകെമിസ്ട്രി (30), എംഎസ് സി കെമിസ്ട്രി (30), എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് (30), എംഎസ്സി എന്വിയോണ്മെന്റല് സയന്‍സ് (30), എംഎസ് സി ജീനോമിക് സയന്‍സ് (30), എംഎസ് സി ജിയോളജി (30), എംഎസ്സി മാത്തമാറ്റിക്സ് (30), എംഎസ്സി ബോട്ടണി (30), എംഎസ്സി ഫിസിക്സ് (30), എംഎസ്സി യോഗ തെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ ജനറല്‍ (40), എംബിഎ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40).