പിജി: അപേക്ഷാ തീയതി നീട്ടി
കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഏഴിന് രാത്രി 11.50 വരെ pgcuet.samarth.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി പിജി)യിലൂടെയാണ് കേന്ദ്രസര്‍വകലാശാലയില്‍ പ്രവേശനം നടത്തുന്നത്. എട്ടിന് രാത്രി 11.50 വരെയാണ് ഫീസ് അടക്കാനുള്ള സമയം. ഫെബ്രുവരി ഒന്‍പത് മുതല്‍ 11 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് മാര്‍ച്ച് നാലിന് ലഭിക്കും. മാര്‍ച്ച് ഏഴ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 11 മുതല്‍ 28 വരെയുള്ള തീയതികളിലാണ് പരീക്ഷ ഉണ്ടാവുക. വെബ്സൈറ്റ്: www.nta.a.in ഹെല്പ് ഡസ്ക്: 01140759000. ഇമെയില്‍: cuetpg@nta.ac.in സര്‍വകലാശാല വെബ്സൈറ്റ്: www.cukerala.ac.in