കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ 2023 അഡ്മിഷൻ ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥികളുടെ (മൈഗ്രേഷൻ) ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ് റഗുലർ), നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 24.02.2025 വരെയും പിഴയോടുകൂടി 26.02.2025 വരെയും അപേക്ഷിക്കാം .
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽഉൽ ഉലമ/ ബി.കോം/ ബിബിഎ പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2020 2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷകളുടേയും ബി.കോം അഡിഷണൽ കോഓപേറേഷൻ (20222023 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷകളുടേയും പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃപരിശോധന,സൂക്ഷ്മപരിശോധന,പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 07.03.2025 വരെ സ്വീകരിക്കും.
ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ,സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 06032025 വൈകുന്നേരം അഞ്ചു വരെസർവകലാശാലയിൽ സ്വീകരിക്കും.
ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്റർ ഒക്ടോബർ 2024 (R/S/I) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 06.03.2025 വരെ ഓൺലൈൻ ആയി സ്വീകരിക്കും.
പരീക്ഷാ വിജ്ഞാപനം
25.04.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 11.03.2025 മുതൽ 18.03.2025 വരെ പിഴയില്ലാതെയും 20.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്