കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംസിഎ/എംഎൽഐഎസ്സി/എൽഎൽഎം/എംബിഎ/എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്ററി) മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 20 മുതൽ 25 വരെയും പിഴയോടു കൂടെ 28വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 അഫിലിയേറ്റഡ് കോളജുകളിൽ 2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (നവംബർ 2024) എന്നീ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക/പ്രോജക്ട്/വാചാ പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി/കെമിസ്ട്രി ഡിഗ്രി ഏപ്രിൽ 2025 പ്രായോഗിക/പ്രോജക്ട്/വാചാ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് ഏഴു വരെ അതാതു കോളജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ്) മേയ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫെബ്രുവരി 28നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ) മേയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ഫെബ്രുവരി 27ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.