‘ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്’ സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം 25ന്
കണ്ണൂർ: സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പും സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ‘ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസിന്റെ ഉദ്ഘാടനം 25ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിൽ വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജു ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ (സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ്) ഡോ. കെ. ജോസഫ് തോമസ് അധ്യക്ഷത വഹിക്കും.
ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയ കഴിവുകൾ വർധിപ്പിക്കുക, ജോലിക്കുള്ള അഭിമുഖങ്ങളിലും അവതരണങ്ങളിലും മികവ് പുലർത്തുന്നതിനുള്ള ആത്മവിശ്വാസം വളർത്തുക, അക്കാഡമിക് ചർച്ചകളിലും പ്രഫഷണൽ കോൺഫറൻസുകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കാനുള്ള കഴിവുണ്ടാക്കുക എന്നിവ ലക്ഷ്യമിടുന്നതാണ് കോഴ്സ്. കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർക്ക് 24 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെയുള്ള സമയത്തിനകം സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.
എംഫിൽ ഇംഗ്ലിഷ്: വൈവ വോസി
കണ്ണൂർ സർകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ ഇംഗ്ലിഷ് (2005 അഡ്മിഷൻ) നവംബർ 2008 പരീക്ഷയുടെ വൈവ വോസി 23ന് പഠന വകുപ്പിൽ നടക്കും.