ധർമശാല, മാനന്തവാടി എന്നീ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകളിൻ 24 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ /സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) നവംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സൂക്ഷ്മ പരിശോധന ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്‌സി /എംകോം/ എംഎസ്ബ്ല്യൂ (ഏപ്രിൽ 2024) പരീക്ഷയുടെ സൂക്ഷ്മ പരിശോധന ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിബിഎ സ്പോർട്സ് സ്പെഷൽ (ഏപ്രിൽ 2024) പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി 28 വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2024, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1) കൗൺസിലിംഗ് സൈക്കോളജി : ജനുവരി 21, 22, 24
2) സ്റ്റാറ്റിസ്റ്റിക്സ് : ജനുവരി 24
3) അപ്ലൈഡ് സൈക്കോളജി :ജനുവരി 27
4) കംപ്യൂട്ടർ സയൻസ് : 2025 ജനുവരി 27
5) ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ: ജനുവരി 29
6) ബോട്ടണി: ജനുവരി 29,30
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (റെഗുലർ/സപ്ലിമെന്‍റ്റി) നവംബർ 2024 പരീക്ഷകൾക്ക് 29 മുതൽ 31 വരെ പിഴയില്ലാതെയും ഫെബ്രുവരി ഒന്നു വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ), മേയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സ്
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ ക്ലാസുകൾ 25 ന് രാവിലെ 10 ന് സർവകലാശാല താവക്കര കാന്പസിലെ അമിനിറ്റി സെന്‍ററിൽ റൂം നന്പർ 301ൽ ആരംഭിക്കും. ഇനിയും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഓഫിസിൽ 24 ന് ഉച്ചയ്ക്ക് രണ്ടു വരെ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. യോഗ്യത: എച്ച്എസ്ഇ/ പ്ലസ്ടു ഫീസ്: 3,000 രൂപ. നിലവിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസുകൾ ശനിയാഴ്‌ചകളിലും അവധിദിവസങ്ങളിലും.