University News
സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്‍റർ കണ്ണൂരിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് നവംബർ രണ്ടിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ “പ്രയുക്തി” എന്ന പേരിൽ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
എച്ച്ആർ അഡ്മിൻ, അക്കൗണ്ടന്‍റ്, എച്ച്ആർഎക്സിക്യൂട്ടീവ്, മൾട്ടി ടെക്‌നിഷ്യൻ, ഹൗസ്കീപ്പിംഗ് അസോസിയേറ്റ് (റൂം ബോയ്സ്), കുക്ക്, കാഷ്യർ /അക്കൗണ്ട് അസിസ്റ്റന്‍റ്, സെയിൽസ് എക്സിക്യൂട്ടീവ്, കിച്ചൺ സ്റ്റീവാർഡ് (ക്ലീനിംഗ്), ഇൻഷ്വറൻസ് ഏജന്‍റ്, സഹായിക് (ഫ്രീലാൻസിംഗ്) തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താത്പര്യമുള്ള എട്ടാം ക്ലാസ്, എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബികോം, ബികോം വിത്ത് ടാലി, ഐടിഐ / ഐടിസി/ ഡിപ്ലോമ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിംഗ്) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മൂന്നു സെറ്റ് ബയോഡാറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. ഫോൺ: 04972703130.

ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് : സർട്ടിഫിക്കറ്റ് കോഴ്സ്

കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പ് താവക്കര കാന്പസിൽ നടത്തുന്ന “ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് ( English for Practical Purposes (EPP) ”) എന്ന ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എച്ച്എസ്ഇ/ പ്ലസ്ടു 3,000 രൂപയാണ് ഫീസ്. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസുകൾ ശനിയാഴ്‌ചകളിലും അവധി ദിവസങ്ങളിലും ആയിരിക്കും. അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും നവംബർ 18ന് വൈകുന്നേരം നാലിന് മുന്പ് താവക്കര കാന്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 2024 നവംബർ ഒന്നിന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

ഹാൾ ടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്‍റിലെ മൂന്ന്, ഏഴ് സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്‍ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈ റ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ് (ഫോൺ: 04972715264).

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും മൂന്നാം സെമസ്റ്റർ എംബിഎ, (ഒക്ടോബർ 2024), തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2024 ), നാലാം സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (ഏപ്രിൽ 2024) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .

പുതുക്കിയ ടൈം ടേബിൾ

മൂന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) നവംബർ 2024, മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) നവംബർ 2024 പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്