സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ രണ്ടാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ), മേയ് 2024 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ ഏഴിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
പുനർ മൂല്യനിർണയ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡാറ്റാസയൻസ്, സൈബർ സെക്യൂരിറ്റി: സീറ്റ്ഒഴിവ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റസയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ 29 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി എത്തിച്ചേരണം.
പിജി ഡിപ്ലോമ ഇൻ ഡാറ്റാസയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല/സ്ഥാപനത്തിൽ നിന്നോ ഉള്ള ബിഎസ്സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) /ബിബിഎ / ബികോം/ ബിഎ ഇക്കണോമിക്സ്/ ബിസിഎ/ബിടെക്/ ബിഇ/ ബി വോക് ഇൻ കംപ്യൂട്ടർസയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം.
പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (PGDCS) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബിഎസ്സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) / ബിസിഎ /ബിടെക് / ബിഇ / ബിവോക് ഇൻ കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം. ഫോൺ: 04972784535, 9243037002, ഡാറ്റസയൻസ് (9544243052). സൈബർസൈക്യൂരിറ്റി (9567218808).