പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 23 മുതൽ 25 വരെയും പിഴയോടുകൂടെ ഒക്ടോബർ 26 വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാം.
ബിഎഡ് ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ബിഎഡ് സെന്റർ, ധർമശാല ബിഎഡ് സെന്റർ എന്നിവിടങ്ങളിൽ ആരംഭിച്ച പുതിയ യൂണിറ്റ് ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ (admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് ഒക്ടോബർ 23 വരെ അവസരമുണ്ട്. ഇതിനായി മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, രേഖകളുടെ പകർപ്പ്, അപ്ലിക്കേഷൻ നമ്പർ എന്നിവ സഹിതം bedsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് അവസാന തീയതിക്കുള്ളിൽ ഇമെയിൽ അയക്കേണ്ടതാണ്. ട്രയൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത അപേക്ഷകർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തണം. ഒക്ടോബർ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. സംശയ നിവാരണത്തിന് ബന്ധപ്പെടുക. ഫോൺ: 04972715227.