സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിബിസി എസ്എസ് റെഗുലർ/സപ്ലിമെന്‍ററി) മേയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 26 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
പ്രോജക്ട് മൂല്യനിർണയം /വാചാ പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബിഎസ്ഡബ്ല്യൂ ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി) നവംബർ 2024 പ്രോജക്ട് മൂല്യനിർണയം /വാചാ പരീക്ഷകൾ 18, 19, 28, 29 തീയതികളിലായി അതാത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പിഎച്ച്ഡി പ്രവേശനം; തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 202425 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 25 വരെ നീട്ടിയിരിക്കുന്നു. താത്പര്യമുള്ളവർ സർവകലാശാല വെബ് സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സർവകലാശാല വെബ്‌സൈറ്റ് (https://research.kannuruniversity.ac.in) സന്ദർശിക്കുക.
അധ്യാപക നിയമനം
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം, പാലയാട് നിയമ പഠന വകുപ്പുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമ അധ്യാപകരെ നിയമിക്കുന്നതിലേക്കായി വാക്ക് ഇൻ ഇന്‍റർവ്യൂ ഒക്ടോബർ 19 ന് രാവിലെ 11 ന് പാലയാട് നിയമ പഠന വകുപ്പിൽ നടത്തുന്നതാണ്. യോഗ്യത എൽഎൽഎം, നെറ്റ്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകേണ്ടതാണ്.
സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 19 ന് രാവിലെ പത്തു മുതൽ ഒന്നു വരെ “പ്രയുക്തി”എന്ന പേരിൽ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡ്വൈസർ, ജനറൽ ഏജൻസി, അസിസ്റ്റൻറ് സെയിൽ മാനേജർ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ, സെയിൽസ് ഡെവലപ്മെൻറ് മാനേജർ, മാനേജ്മെൻറ് ട്രെയിനി, പ്രയോറിറ്റി പാർട്ണർ, ലൈഫ് അഡ്വൈസർ, ടെലി കോളർ, ഓഫീസ് സ്റ്റാഫ്, മാനേജ്മെൻറ്, ഇൻസ്ട്രക്ടർ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 136 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താത്പര്യമുള്ള എസ്എസ്എൽസി/ പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9:30ന് കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റു കളും മൂന്ന് സെറ്റ് ബയോഡേറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. ഫോൺ: 04972703130.