കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ ഒരു അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായം 18നും 36 നും ഇടയിൽ (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃത ഇളവ് ബാധകമായിരിക്കും) താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 15ന് രാവിലെ 11 ന് മാനന്തവാടി കാന്പസ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിഎ /ബികോം /ബിബിഎ /ബിഎ അഫ്സൽ ഉൽഉലമ ബിരുദ (റഗുലർ/ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി) നവംബർ 2023, പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് ശേഷം ലഭ്യമാകും. മാർക്ക്ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 24 വരെ സ്വീകരിക്കും.
ഹാൾ ടിക്കറ്റ്
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ, അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടണം. ഫോൺ: 04972715264
ഒക്ടോബർ 16ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ) ഒക്ടോബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.