University News
ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാ​മ്പ​സി​ലെ ലീ​ഗ​ൽ സ്റ്റ​ഡീ​സ് വ​കു​പ്പി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റി​നെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​വും ഓ​ഫീ​സ് ജോ​ലി​യി​ലും കം​പ്യൂ​ട്ട​ർ ഉ​പ​യോ​ഗ​ത്തി​ലും പ​രി​ജ്ഞാ​ന​വും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 18 നും 36 ​നും ഇ​ട​യി​ൽ. യോ​ഗ്യ​രാ​യ​വ​ർ നാ​ളെ രാ​വി​ലെ 10ന് ​പാ​ല​യാ​ട് ലീ​ഗ​ൽ സ്റ്റ​ഡി​സ് കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​ക​ണം.

ബി​രാ​ക് ഇ​യു​വ കേ​ന്ദ്രം ക​രാ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ത​ല​ശേ​രി ഡോ. ​ജാ​ന​കി​യ​മ്മാ​ൾ കാ​മ്പ​സി​ലെ ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി പ​ഠ​ന വ​കു​പ്പി​ലെ ബി​രാ​ക് ഇ​യു​വ കേ​ന്ദ്ര​ത്തി​ൽ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ ത​സ്തി​ക​ളി​ലെ ഒ​ന്നു​വീ​തം ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. വി​ശ​ദ വി​വി​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ക​രി​യ​ർ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ണ്. (https://www.kannuruniversity.ac.in/en/infodesk/careers/). യോ​ഗ്യ​രാ​യ​വ​ർ​ക്ക് നി​ശ്ചി​ത ഫോ​ർ​മാ​റ്റി​ലു​ള്ള അ​പേ​ക്ഷ​ക​ൾ eyuva@kannuruniv.ac.in എ​ന്ന ഇ​മെ​യി​ലി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഒ​ക്ടോ​ബ​ർ 25ആ​ണ് അ​വ​സാ​ന തീ​യ​തി.