കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാന്പസിൽ എംഎ. മലയാളം പ്രോഗ്രാമിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 8606050283, 9497106370.
ഇന്റർ കോളജിയറ്റ് ടൂർണമെന്റ്
കണ്ണൂർ സർവകലാശാലയുടെ 202425 വർഷത്തെ ഇന്റർ കോളജിയറ്റ് ടൂർണമെന്റ് ഒക്ടോബർ മൂന്നു മുതൽ മങ്ങാട്ടുപറമ്പ കാന്പസിലും വിവിധ കോളജുകളിലുമായി ആരംഭിച്ചിട്ടുണ്ട്. കായിക മത്സരങ്ങളുടെ വേദികളും സമയക്രമവും എല്ലാ കോളജുകളെയും ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി, സൈക്കോളജി (ഏപ്രിൽ 2024), പ്രായോഗിക പരീക്ഷകൾ 2024 ജൂലൈ 11 മുതൽ ജൂലൈ 15 വരെ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്