സർവകലാശാലയുടെ കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്) റെഗുലർ (2023 അഡ്മിഷൻ/ 2023 സിലബസ്), സപ്ലിമെന്ററി ആൻഡ് ഇപ്രൂവ്മെന്റ് (2022 അഡ്മിഷൻ/ 2022 സിലബസ്), നവംബർ 2023 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎസ് സി മോളിക്യൂലാർ ബയോളജിക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എംഎസ് സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക. 9663749475.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 18 വരെയും പിഴയോടു കൂടി 19 വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് / ഫീ സ്റ്റേറ്റ്മെന്റ് സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 22.
നാലാം സെമസ്റ്റർ ബിഎഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ17വരെയും പിഴയോടു കൂടി 18 ന് വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാ വുന്നതാണ്. അപേക്ഷകളുടെ പ്രിന്റൗട്ട്/ ഫീ സ്റ്റേറ്റ്മെന്റ് സമർപ്പിക്കുവാനുള്ള അവസാന തീയതി 22 ആണ്.
ഹാൾടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി), മേയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാലവെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04972715264.
പരീക്ഷാഫലം
ഒന്ന്, രണ്ട് വർഷ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിസിഎ/ ബിഎ അഫ്സൽ ഉൽ ഉലമ ഡിഗ്രി (വിദൂര വിദ്യാഭ്യാസം) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുന:പരിശോധന സൂക്ഷ്മപരി ശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 27 വരെ സ്വീകരിക്കുന്നതാണ്.
കണ്ണൂർ സർവകലാശാലയിൽ പുതുതായി നാല് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകൾക്കു കീഴിലായി നാല് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ കൂടി ഈ വർഷം മുതൽ ആരംഭിക്കും. മൂന്നു കാന്പസുകളിലായി കംപ്യൂട്ടേഷണൽ സയൻസ്, ക്ലിനിക്കൽ സൈക്കോളജി, ഫിസിക്കൽ സയൻസ്, ആന്ത്രപ്പോളജിക്കൽ സയൻസസ് എന്നിങ്ങനെ നാല് പുതിയ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളാണ് ഈ വർഷം മുതൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം മാങ്ങാട്ടുപറമ്പ് കാന്പസിൽ ആരംഭിച്ച പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമായ ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്, നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാന്പസിലെ കൊമേഴ്സ് (പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംകോം) എന്നിവയ്ക്ക് പുറമെയാണ് ഇത്. പ്രോഗ്രാമുകളിലേക്കും യൂണിവേഴ്സിറ്റിയുടെ നാലു വർഷ ബിരുദ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാമെന്ന് വൈസ് ചാൻസലർ ഡോ. എസ്. ബിജോയ് നന്ദൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കംപ്യൂട്ടേഷണൽ സയൻസ് സർവകലാശാലയുടെ ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ പഠനവകുപ്പുകൾ സംയുക്തമായും ക്ലിനിക്കൽ സൈക്കോളജി മാങ്ങാട്ട് പറന്പ് കാന്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസും ഫിസിക്കൽ സയൻസ് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാന്പസിലെ കെമിസ്ട്രി, ഫിസിക്സ് പഠനവകുപ്പുകൾ സംയുക്തമായും ആന്ത്രപ്പോളജിക്കൽ സയൻസസ് പാലയാട് ഡോ. ജാനകിയമ്മാൾ കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ആന്ത്രപ്പോളജിയിലുമാണ് നടത്തുക. പത്രസമ്മേളനത്തിൽ സിൻഡിക്കേറ്റംഗം എൻ. സുകന്യ, പ്രമോദ് വെള്ളച്ചാൽ, കെ.ടി. ചന്ദ്രമോഹൻ, പി.പി. ജയകുമാർ, എ. അശോകൻ എന്നിവരും പങ്കെടുത്തു.
കണ്ണൂർ സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ.എയ്ഡ്ഡ്, ഗവ. എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്, സെൽഫ് ഫിനാൻസിംഗ്, അൺ എയ്ഡഡ്) 202425 അധ്യയന വർഷത്തിലെ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് (ബിഎ അഫ്സൽ ഉൽ ഉലമ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാം പൂർത്തിയാക്കാൻ മൂന്ന് ഓപ്ഷനുകൾ ലഭ്യമാണ്. മൂന്നു വർഷ ബിരുദം പ്രവേശനം നേടി മൂന്നാം വർഷം പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നവർ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കുന്നവർക്ക്) മൂന്നുവർഷ ബിരുദം ലഭിക്കും. പ്രവേശനം നേടി നാലാം വർഷത്തിൽ വിദ്യാർഥിക്ക് രണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. നാലുവർഷ ബിരുദം (ഓണേഴ്സ്): നാലു വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത ഡിഗ്രി ലഭിക്കും.
നാലു വർഷ ബിരുദം (ഓണേഴ്സ് വിത്ത് റിസേർച്ച് ): ഗവേഷണ മേഖലയിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് നാലു വർഷ ബിരുദം (ഓണേഴ്സ് വിത്ത് റിസേർച്ച് ) തെരഞ്ഞെടുക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത ഡിഗ്രി ലഭിക്കും.
രണ്ടാം സെമസ്റ്ററിന്റെ അവസാനത്തിൽ (മൂന്നാം സെമെസ്റ്ററിലേക്ക് ) വിദ്യാർഥിക്ക് മേജർ പ്രോഗ്രാം മാറ്റാൻ അവസരം ഉണ്ടാകും. ഒന്നും രണ്ടും സെമസ്റ്ററുകളിൽ പഠിച്ച ഡിസിപ്ലിൻ സ്പെസിഫിക് ഫൗണ്ടേഷൻ കോഴ്സുകൾ /മൾട്ടി ഡിസിപ്ലിനറി ഫൗണ്ടേഷൻ കോഴ്സുകൾ എന്നിവയുടെ അടിസ്ഥാനത്തിലും സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ചും വിദ്യാർഥികൾക്ക് മേജർ പ്രോഗ്രാം മാറാനും അവസരം ഉണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന (ജനറൽ, റിസർവേഷൻ, കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ട ഉൾപ്പെടെ) എല്ലാവരും ഏകജാലക സംവിധാനം വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ മേയ് 31 ന് വൈകുന്നേരം അഞ്ചുവരെയാണ്.
ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ ഫീസ് ഇല്ലാതെ തന്നെ തിരുത്താനാകും. അതിനു ശേഷമുള്ള തിരുത്തലുകൾക്ക് ഫീസ് ഈടാക്കും. രജിസ്ട്രേഷൻ വിവരങ്ങൾ admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. സെൽഫ് ഫിനാൻസിംഗ് കോളജുകളുടെ ഫീസ് നിരക്ക് സർക്കാർ/എയ്ഡഡ് കോളജുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും.വിദ്യാർഥികൾക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാം. കോളജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ അതാത് കോളജുകളുടെ വെബ് സൈറ്റിൽ ലഭിക്കും. ഓപ്ഷൻ കൊടുത്ത കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. അല്ലാത്ത പക്ഷം തുടർന്നു വരുന്ന അലോട്ട്മെൻറിൽ പരിഗണിക്കില്ല. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിൻറെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കണം. 600 രൂപയാണ് ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്. (എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തിന് 300 രൂപ). ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും എസ് ബി ഐ ഇപേ മുഖാന്തിരമാണ് അടയ്ക്കേണ്ടത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഡിഡി, ചെക്ക്, മറ്റു ചെലാനുകൾ, എസ്ബിഐ കളക്റ്റ് മുഖേനയുള്ള പേയ്മെന്റുകൾ എന്നിവ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ഇല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. നിലവിൽ അംഗീകരിച്ച ഷെഡ്യൂൾ പ്രകാരം ജൂൺ ആറിന് ഒന്നാം അലോട്ട്മെന്റും രണ്ടാം അലോട്ട്മെന്റ് ജൂൺ 14 നും നടക്കും. രണ്ടാം അലോട്ട്മെന്റിന് ശേഷം അലോട്ട്മെന്റ് മെമ്മോ ലഭിക്കും. മെമ്മോയിൽ നിർദേശിച്ചിരിക്കുന്ന തീയതികളിൽ കോളജുകളിൽ അഡ്മിഷൻ നേടണം. ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും.