ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ ഇന്‍റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിംഗ് ഇംപയർമെന്‍റ് (2022 പ്രവേശനം മുതൽ) രണ്ട്, നാല് സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 10 വരെയും 190 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 24 മുതൽ ലഭ്യമാകും.
പരീക്ഷ
കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലും വിദേശത്തെ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത വിദൂര വിഭാഗം വിദ്യാർഥികൾക്കുളള (2015 പ്രവേശനം) എംബിഎ മൂന്നാം സെമസ്റ്റർ ജൂലൈ 2020, നാലാം സെമസ്റ്റർ ജനുവരി 2020, ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020 സപ്ലിമെന്‍ററി പരീക്ഷകൾ യഥാക്രമം മാർച്ച് 17, മാർച്ച് 18, ഏപ്രിൽ രണ്ട്, ഏപ്രിൽ മൂന്ന് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ (സിസിഎസ്എസ് യുജി 2009 മുതൽ 2013 വരെ പ്രവേശനം ) ബിഎ ഏപ്രിൽ 2021 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ ) ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎഫ്ടി, ബിവിസി, ബിഎ അഫ്സൽ ഉൽ ഉലമ നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.