2024 ജൂലൈ മാസം നടന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ/ എൽഎൽബി ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2025 ജനുവരി മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
ടൈംടേബിൾ
2025 ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
വൈവ വോസി
നാലാം സെമസ്റ്റർ എംബിഎ വിദ്യാർഥികൾക്കുള്ള വൈവവോസി പരീക്ഷ 2025 ജനുവരി 8 ന് കാര്യവട്ടം ഐഎംകെ കാന്പസിൽ നടത്തും. 2024 ഡിസംബർ 4 മുതൽ ഡിസംബർ 13 വരെ വിവിധ കോളജുകളിൽ നടത്തിയ വൈവ വോസി പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കായാണ് വൈവോസി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൻഎൽബി ജൂണ്‍ 2024 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 2024 28,30, 31 തീയതികളിൽ റീവാലുവേഷൻ വിഭാഗത്തിൽ എത്തണം.