ലാന്‍ഡ്സ്കേപ്പിംഗിൽ ഓണ്‍ലൈന്‍ കോഴ്സ്
കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാല ഇപഠന കേന്ദ്രം ‘ലാന്‍ഡ്സ്കേപ്പിംഗ്’ എന്ന വിഷയത്തിൽ നടത്തുന്ന സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിന്റെ പുതിയ ബാച്ച് ഫെബ്രുവരി 10ന് ആരംഭിക്കും.
22 ദിവസത്തെ കോഴ്സിന്റെ പരിശീലനം മലയാളത്തിലാണ്. ഫെബ്രുവരി ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
www.celkau.in/MOOC/Default.aspx. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫെബ്രുവരി 10 മുതല്‍ ‘പ്രവേശനം’എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ക്ലാസില്‍ പങ്കെടുക്കാം.