ഗ്രാജ്വേറ്റ് സ്കൂളില്‍ അസിസ്റ്റന്റ് പ്രഫസര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ
കോട്ടയം: എംജി സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളില്‍ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലെ ഒരു ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും.
പ്രായപരിധി 2025 ജനുവരി ഒന്നിന് 70 വയസ് കവിയരുത്. പ്രതിമാസ വേതനം 40,000 രൂപ. ഇന്റർവ്യൂവില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 10ന് റിപ്പോര്‍ട്ട് ചെയ്യണം.